രണ്ടു മല്‍ത്സ്യങ്ങള്‍
രണ്ടു മൽസ്യങ്ങൾ
കൗവായികിയലില്‍ നിന്നുംശുലാപ്പ് കാവിലേക്ക് മുട്ടയിടാനായി പോകുന്ന രണ്ടു നെടുംചൂരി മത്സ്യങ്ങളുടെ കഥയാണിത്.ആ യാത്രക്കിടയിലുണ്ടാകുന്ന പ്രതിസന്ധികള്‍ പുതിയ കാലഘട്ടത്തിന്റെപാരിസ്ഥിതിക പ്രശ്നങ്ങളാണ് .മനുഷ്യന്റെ ഇടപെടല്‍ പ്രകൃതിയില്‍ ഏല്‍പ്പിക്കുന്ന ക്ഷതം യാത്രയിലുടനീളം അടയാളപ്പെട്ടു കിടക്കുന്നു. മഴയുടെ അഭാവം,മീന്‍ വേട്ടക്കാര്‍,കാവിന്റയും പുഴകളുടെയും നാശം തുടങ്ങി മത്സ്യവംശത്തിന്റെ തന്നെ നിലനില്‍പ്പ് അപകടത്തിലാകുന്ന ഘടകങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്. പ്രകൃതി ചൂഷണം പ്രധാനവിഷയമായി ആവിഷ്കരിക്കുന്നു.ബുദ്ധസ്പര്‍ശമേറ്റ് ചിരഞ്ജീവിയായിത്തീര്‍തവളയാണ് പുതിയ ദര്‍ശനങ്ങളിലേക്ക് മീനുകളെ നയിക്കുന്നത്.ആധുനിക സമൂഹത്തില്‍ നഷ്ടപ്പെട്ടുപോകുന്ന മാനുഷീക മൂല്യങ്ങളെ ദ്വന്യത്മകമായി ആവിഷ്കരിക്കുകയാണ് ബുദ്ധസ്പര്‍ശമേറ്റ് ചിരഞ്ജീവിയായി മാറിയ തവളയുടെ കഥയിലൂടെ. പൂവാലന്‍,അഴകന്‍ എന്നീ രണ്ടു മത്സൃങ്ങളിലൂടെയാണ്കഥ അവതരിപ്പിക്കുന്നത്.
എഴുത്തുകാരനിലൂടെ
1962 ല്‍ കാസര്‍കഗോഡ് ജില്ലയിലെ ബാരാ ഗ്രാമത്തില്‍ ജനനം. മരക്കാപ്പിലെ തെയ്യങ്ങള്‍,എന്‍മകജെ,സാധാരണ വേഷങ്ങള്‍,വാലില്ലാത്ത കിണ്ടി തുടങ്ങി പതിനാലോളം കഥാസമഹാരങ്ങള്‍.ഒാര്‍മകളുടെ നിണബലി തുടങ്ങി നാലോളം നിരൂപണഗ്രന്ഥങ്ങള്‍ എന്നിവ പ്രധാന കൃതികള്‍.കാരൂര്‍ ചെറുകഥാ പുരസ്കാരം,തുഞ്ചന്‍സ്മാരക പുരസ്ക്കാരം തുടങ്ങി നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Comments
Post a Comment