ഗ്രാമ വൃക്ഷത്തിലെ കുയിൽ ഒരു പഠനം

കേരളീയ സമൂഹത്തിൽ വൻ പരിവർത്തനങ്ങൾ സൃഷ്ടിച്ച കവിയാണ് കുമാരനാശാൻ. 1873 ഇൽ കായിക്കരയിൽ നാരായണന്റെയും കാളിയമ്മയുടെയും മകനായി ജനിച്ചു. 
കാവ്യ രചനയിലെ വ്യത്യസ്തതകൾകൊണ്ട്  ആശയ ഗംഭീരനെന്നും സ്നേഹഗായകനെന്നുമെല്ലാം വിശേഷണങ്ങൾ ഉണ്ടായി. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കണക്കെഴുത്ത് ജോലിയായി കഴിയുമ്പോളാണ് ശ്രീ നാരായണ ഗുരുവിനെ പരിചയപെടുന്നത്. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി. 
ആശാന്റെ കഴിവുകൾ കണ്ടറിഞ്ഞ നാരായണ ഗുരു  ഡോ. പൽപ്പുവിന്റെ നേതൃത്വത്തിൽ ബാംഗ്ലൂരിലും കൽക്കട്ടയിലുമായി ഉപരിപഠനത്തിനയച്ചു. അവിടെ ന്യായവും വേദാന്തവുമെല്ലാം പഠിച്ചതിലൂടെ തന്റെ കാവ്യ രചനയുടെ മികവ് കൂടുന്നതിന് സഹായകമായി. ഗുരുവിന്റെ അഭിപ്രായപ്രകാരം ശൃങ്കാര കാവ്യങ്ങളെക്കാൾ സാമൂഹ്യ കാവ്യങ്ങൾ ആശാൻ എഴുതി.. 
തിരിച്ചെത്തിയ ആശാൻ സാമൂഹിക ഇട പെടലുകളിൽ ശ്രദ്ധചെലുത്തി. താൻ ഉൾപ്പെടുന്ന സമൂഹത്തിലെ അധഃകൃത വർഗം അനുഭവിക്കുന്ന പ്രശ്നങ്ങൾ ദുരവസ്ഥകൾ എന്നിവയെല്ലാം കവിതകളിലൂടെ അവതരിപ്പിച്ചു  തന്റെ പ്രതിഷേധം തുറന്നു കാണിച്ചു.  സവർണ്ണ മേധാവിത്വത്തിനു കീഴിൽ നിശബ്ദമാക്കപ്പെട്ടിരുന്ന വലിയൊരു വിഭാഗം ജന സമൂഹത്തിന്റെ ശബ്ദമായി മാറി ആശാൻ കൃതികൾ. 
ദുരവസ്ഥയിലൂടെ സാവിത്രി  അന്തർജ്ജനത്തിനെക്കൊണ്ട് ചാത്തൻ പുലയനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനും ചണ്ഡാല ഭിക്ഷുകിയിലൂടെ താഴ്ന്ന ജാതിക്കാരിയായ മാതംഗിയെ ആശ്രമത്തിൽ സ്വീകരിച്ചു സന്യാസിയാക്കാനും ആശാന് സാധിച്ചു. 
ശ്രീനാരായണഗുരുവിന്റെ  ആശയങ്ങൾപിന്തുടരുന്നതിൽ ആശാൻ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.  1903 ഇൽ  SNDP യോഗം സ്ഥാപിച്ചപ്പോൾ ആദ്യ ജനറൽ സെക്രെട്ടറിയായി ആശാൻ ചുമതലയേറ്റു. നീണ്ട പതിനാറുകൊല്ലം ആശാൻ തന്റെ കർത്തവ്യം കൃത്യതയോടെ നിർവഹിച്ചുപൊന്നു. 
ആശാന്റെ വ്യക്തി ജീവിതം സമുദായ സ്നേഹത്തിലധിഷ്ഠിതമായിരുന്നു എന്ന് പറയാം. ഈഴവ സമുദായത്തിൽ പിന്നോക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനായി ആശാൻ പ്രയത്നിച്ചുകൊണ്ടേയിരുന്നു. എന്നാൽ സമുദായ പ്രവർത്തനത്തിന്റെ സ്വാധീനം ആശാൻ കൃതികളിൽ കാണാൻ സാധിക്കില്ല. സത്യാസന്ധമായി പ്രവർത്തിച്ചതിന്റെ ഫലമായി ആശാന് പ്രത്യക്ഷമായും പരോക്ഷമായും ധാരാളം ശത്രുക്കൾ  ഉണ്ടായി. ഏതു വിധേനയും ആശാനേ തകർക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഏറെകുറെ അവർ അവരുടെ ലക്ഷ്യം നിറവേറ്റിയിരുന്നു. എന്നിരുന്നാലും തളരാതെ ആശാൻ പൊരുതികൊണ്ടേയിരുന്നു. ഇത്തരം പ്രശ്നങ്ങൾ ആശാനെ തളർത്തുന്നതിനും കാരണമായിട്ടുണ്ട്.
ഗ്രാമവൃക്ഷത്തിലെ കുയിൽ  എന്ന കാവ്യം തനിക്കുനേരെ ഉയർന്നു വന്നിട്ടുള്ള വിമര്ശങ്ങള്ക്കുള്ള മറുപടിയാണ് എന്നുപറയാം.  
കാവ്യത്തിലേക്കു കടക്കുമ്പോൾ  മുഖവുരയിൽ ആശാൻ പരായുന്നുണ്ട്., 
"സത്യസന്ധവും ധർമ്മ നിരതവുമായ അന്ത:കരണത്തെ കൃത്രിമ മാർഗത്തിൽ വിഷമിപ്പിക്കുന്ന ദുശ്ശക്തികളുടേ വര്ണനകളാൽ എല്ലാ വർഗ്ഗക്കാരുടെയും സാഹിത്യം ഏറെക്കുറെ നിബിഡമാണ്.അനവധി  യോഗ്യമാരെ ഇന്നും ആ ദുശ്ശക്തികൾ വിഷമിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും സമ്മതിച്ചേതീരു. കാല ദേശങ്ങൾക്കനുസരിച്ചു ഈ അനുഭവങ്ങൾക്ക് നാനാത്വമുണ്ടെന്നുള്ളത് ശെരിതന്നെ എന്നാൽ സാധുവായ  ഗ്രാമവൃക്ഷത്തിലെ കുയിലിന്റെ അനുഭവം ആ  കോടിയിൽപെട്ടതാണ്. അതുകൊണ്ട് ഇതിലെ ദൈവദൂതന്റെ സാന്ത്വനങ്ങൾ അങ്ങനെയുള്ള ഏതെങ്കിലും അന്ത:ക രണങ്ങൾക്ക് അൽപ്പമെങ്കിലും ആശ്വാസം നൽകുമെങ്കിൽ ഈ ചെറിയ കൃതി എഴുതുന്നതിൽ ഞാൻ ചെലവഴിച്ച സമയം നിഷ്ഫലമായില്ലെന്നു കരുതാവുന്നതാണ്. "
അനുഭവങ്ങൾ കവിയെ എത്രത്തോളം വേദനിപ്പിച്ചിട്ടുണ്ട് എന്ന് ഈ വരികളിലൂടെ മനസിലാക്കാൻ സാധിക്കും 
കവിത  ആരംഭിക്കുന്നത് ഉഗ്രവ്രതൻ മുനി വസിക്കും ഒരു ഊരിൽ എന്ന് ആണ്. ആദ്യ വായനയിൽ തന്നെ മനസിലാക്കാൻ സാധിക്കും ഇതിലെ കഥാപാത്രങ്ങൾ അര്രോക്കെയാണെന്ന്. കവിത രചിക്കാൻ ഇടയായ സാഹചര്യം മുന്പേ പറഞ്ഞിരുന്നു  ഈ കാവ്യത്തിലെ ഉഗ്രവ്രതനായ മുനി ശ്രീ നാരായണ ഗുരുവാണ്. SNDP യോഗത്തെ വൃക്ഷമായും കുയിൽ ആശാന്റേയും പ്രതീകമായി മാറുന്നു. കുഗ്രാമ ജന്തു പരപീഡ സഹിച് സഹിച്ചു വ്യഗ്രത്വമാർന്ന അവസ്ഥയിലാണ്. അവിടെ സാന്ത്വനം അനുപേക്ഷണീയമാണ്. അത് അരുളുന്നത് ദേവേന്ദ്രന്റെ ദൈവദൂതൻ. 
ഇവിടെ തനിക്കു നേർവഴി കാട്ടിക്കൊടുത്ത ഗുരുവിനോടുള്ള സ്നേഹവും അടുപ്പവുമെല്ലാം ആശാന് സന്തോഷവും ആശ്വാസവുമേകി. ഗുരുവുമായുള്ള അടുപ്പം തന്റെ ഭാഗ്യമായികരുതി;പക്ഷെ തന്റെ ശത്രുക്കൾ തനിക്കെതിരെ പ്രവർത്തിക്കുന്നുണ്ട്  മനസ് തളരുന്നുണ്ട്. 
""അൻപാലലിഞ്ഞ നിൻ പാട്ടുകേട്ട് മറ്റു പക്ഷികളും ഗ്രാമവൃക്ഷത്തിൽ ചേക്കേറി 
ഋജു മഞ്ജരികൾ കോർത്തു കിടന്ന ആ പാദപത്തെ  നീ പാട്ടിനാൽ പാട്ടിലാക്കി ".  എന്നാ ദേവദൂദ സന്ദേശം ആശാന് സാന്ത്വനമേകി. കുയിലിനെ ആക്രമിക്കാൻ പകൽ കാകനും രാത്രി കടവാവലുകളും ശ്രമിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്കിടെ ഒച്ചവച്ചുകൊണ്ടിരുന്നതിനാൽ അവയ്ക്കൊന്നും നിന്നെ ആക്രമിക്കാൻ സാധിച്ചില്ല. 
തനിക്കെതിരെ പ്രവർത്തിക്കുന്ന ശത്രുക്കൾ അധികാരലബ്ധിക്കായി എന്തും ചെയ്യാൻ മടിയില്ലാത്തവരാണ്  എന്ന് ഒരു തുറന്നു പറച്ചിലും കൂടി ഇവിടെ കാണാൻ സാദിക്കും.  കഠിന ദുഃഖത്തെ ശമിപ്പിക്കാനായി ദേവൻ സാന്ത്വനാമൃതം തൂകുന്നുണ്ട്.  
ശിഷ്ട്ടന്റെ ശിഷ്ടതയിൽ ദുഷ്ട്ടനു 
ദോഷബുദ്ധി തോന്നിയത് കൊണ്ടാണ് ഗ്രാമവൃക്ഷത്തിലെ കുയിലിനു ദുഃഖിക്കേണ്ടിവന്നതും പറന്നുപോകേണ്ടി വന്നതും. സത്യത്തിലും ധര്മത്തിലും അടിയുറച്ചു ജീവിക്കുന്നവർ തിന്മ nirranja ഈ ലോകത്തിൽ അനാഥത്വമനുഭവിക്കപ്പെടുന്നുണ്ട് എന്നാ തോന്നലുകളും ചില സന്ദർഭങ്ങളിൽ കാണാൻ സാദിക്കും 
രചനയിലെ വ്യത്യസ്‌തകൾ കൊണ്ട് തന്നെ ആശാന്റെ മറ്റുകൃതികളിൽ നിന്ന് വ്യത്യസ്ത അനുഭവം തരുന്ന ഒരു  മനോഹര കൃതിയാണ് ഗ്രാമ വൃക്ഷത്തിലെ കുയിൽ. 

Comments

Popular posts from this blog

കുഞ്ചന്‍ നമ്പ്യരും തുള്ളല്‍ പ്രസ്ഥാനവും

ചിത്ര പതംഗം