Posts

Showing posts from 2017

രജിനി തിരണഗാമ

              രജിനി തിരണഗാമ ശ്രീലങ്കയിൽ  നിന്നുമുള്ള ഒരു മനുഷ്യാവകാശപ്രവർത്തകയും, സ്ത്രീവിമോചനവാദിയുമായിരുന്നു  ഡോക്ടർ.രജിനി തിരണഗാമ .  എൽ.ടി.ടി.ഇയുടെ  നിലപാടുകളെ പൊതുവേദിയിൽ വിമർശിച്ചു എന്ന കുറ്റം ചുമത്തി, എൽ.ടി.ടി.ഇ രജിനിയെ വെടിവെച്ചു കൊന്നു.കൊല്ലപ്പെടുമ്പോൾ, രജിനി ജാഫ്ന സർവ്വകലാശാലയിൽ അനാട്ടമി വിഭാഗം മേധാവിയായിരുന്നു. ശ്രീലങ്കയിലെ മനുഷ്യാവകാശ സംഘടനയായ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ സ്ഥാപകാംഗവും, സജീവ പ്രവർത്തകയുമായിരുന്നു രജിനി ജാഫ്ന ആശുപത്രിയിൽ ഒരു ഇന്റേൺ ഡോക്ടറായിട്ടായിരുന്നു രജിനിയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഇന്റേൺ കാലാവധി അവസാനിച്ചതോട, ജാഫ്ന ആശുപത്രിയിൽ ജോലി ചെയ്യാൻ അവസരം ഉണ്ടായിട്ടും, വളരെ ദൂരെയുള്ള ഒരു ഗ്രാമത്തിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കാനാണ് രജിനി താൽപര്യപ്പെട്ടത്. ബദുള്ള ജില്ലയിലുള്ള ഹൽദുമുള്ള എന്ന ഗ്രാമത്തിലെ ആശുപത്രിയിൽ ഡോക്ടറായി ജോലിയിൽ പ്രവേശിച്ചു. 1980 ൽ അവിടത്തെ സേവനം അവസാനിപ്പിച്ച് രജിനി തിരികെ ജാഫ്നയിലേക്കു വന്നു. ജാഫ്ന സർവ്വകലാശാലയിൽ അനാട്ടമി വിഭാഗത്തിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. ...

കുഞ്ചന്‍ നമ്പ്യരും തുള്ളല്‍ പ്രസ്ഥാനവും

Image
കുഞ്ചൻ നമ്പ്യാരും തുള്ളൽ പ്രസ്ഥാനവും                                           പ്രാചീന കവിത്രയങ്ങളിലെ ഒരാളാണ് കുഞ്ചൻ നമ്പ്യാർ.1705 മെയ് 5  ന്  ജനിച്ചതായി വിശ്വസിക്കുന്നു.അമ്പലപ്പുഴ ക്ഷേത്രത്തിനു തെക്കു വശമുള്ളനമ്പ്യാർ  മഠംമായിരുന്നു നമ്പ്യാരുടെ  അമ്പലപ്പുഴ വസതി.തുള്ളൽ എന്ന ദിർശ്യ കല രൂപവും അതിനാധാരമായ  തുള്ളൽ കവിതയും സാഹിത്യവും സാധാരണ ജനങ്ങളെ കൂടുതൽ ആകർഷിക്കുന്നുണ്ട് ജനാകര്ഷകമായ ഒരു പുതിയ കല ആവിർഭവിക്കുകയാണ് നമ്പ്യാരിലൂടെ. കൂത്തിലെ അഭിനയ രീതിയും വാചാ പ്രസംഗവും നമ്പ്യാർ തുള്ളലിൽ സ്വീകരിച്ചിട്ടുണ്ട്.സാധാര ജനങ്ങൾക്ക് മനസിലാക്കുന്ന രീതിയിലാണ് നമ്പ്യാർ തുള്ളൽ രജന നടത്തിയിരുന്നത്.അമ്പലപ്പുഴയിൽ നടപ്പിലുണ്ടായിരുന്ന പടയണി എന്ന കല രൂപം പരിഷ്‌ക്കരിച്ചാണ് തുള്ളൽ എന്ന കല സൃഷ്ട്ടിച്ചത് എന്ന അഭിപ്രായവും നിലനിൽക്കുന്നുണ്ട്. തുള്ളൽ മൂന്ന് വിധം ഉണ്ട് പറയൻ,ഓട്ടൻ,...

രണ്ടു മല്‍ത്സ്യങ്ങള്‍

Image
                                                                        രണ്ടു മൽസ്യങ്ങൾ       കൗവായികിയലില്‍ നിന്നുംശുലാപ്പ് കാവിലേക്ക് മുട്ടയിടാനായി  പോകുന്ന രണ്ടു നെടുംചൂരി മത്സ്യങ്ങളുടെ കഥയാണിത്.ആ യാത്രക്കിടയിലുണ്ടാകുന്ന പ്രതിസന്ധികള്‍ പുതിയ കാലഘട്ടത്തിന്റെപാരിസ്ഥിതിക പ്രശ്നങ്ങളാണ് .മനുഷ്യന്റെ ഇടപെടല്‍ പ്രകൃതിയില്‍ ഏല്‍പ്പിക്കുന്ന ക്ഷതം യാത്രയിലുടനീളം അടയാളപ്പെട്ടു കിടക്കുന്നു. മഴയുടെ അഭാവം,മീന്‍ വേട്ടക്കാര്‍,കാവിന്റയും പുഴകളുടെയും നാശം തുടങ്ങി മത്സ്യവംശത്തിന്റെ തന്നെ നിലനില്‍പ്പ്                       ...

ഏക വ്യക്തികേന്ദ്രീയകൃതമായ പഠനരീതി

ലേഖന സംഗ്രഹം ഒരു ക്ലാസ് റൂമിൽ പല തരത്തിലുള്ള വിദ്യാർഥികൾ ഉണ്ടായിരിക്കും ഇതര വിദ്യാർത്ഥികളിൽ നിന്നും വ്യത്യസ്ത സ്വഭാവം പുലർത്തുന്ന വിദ്യാർത്ഥികളെ കണ്ടെത്താൻ സഹായിക്കുന്ന പടനമാണ് കേസ് സ്റ്റഡി .എന്തുകൊണ്ട് അത്തരം പഠിതാക്കൾ വ്യത്യസ്തരായി എന്ന് കണ്ടെത്താൻ ഈ പഠന ത്തിലൂടെ സാധിക്കുന്നു .അത്തരം ഒരു പഠനത്തെ കുറിച്ചുള്ള അവലോകനമാണ് ഈ ലേഖനം. ആമുഖം  എസ്  എൻ എം പുല്ലംകുളം സ്കൂളിൽ 8 ഡിയിൽ പഠിക്കുന്ന 15 വയസ്സുള്ള ഫസിന് കെ എ പഠനത്തിൽ പിന്നോനോകം നിൽക്കുന്നതായി  കണ്ടെ ത്തി അധ്യാപന പരിശീലനത്തിന്റെ  ആദ്യ ആഴ്ചയിൽ തന്നെ മറ്റു കുട്ടികളിൽ നിന്നും ഫാന്സില് കെ എ എന്ന കുട്ടി യിൽ ഒരു പ്രത്യേകത കണ്ടു .എന്തുകൊണ്ടാണ് ഫസിനിൽ ഇത്തരം ഒരു മാറ്റം ഉണ്ടായത് എന്ന് നിരന്തരമായ നിരീക്ഷണത്തിലൂടെ കണ്ടെത്തുകയാണുണ്ടായത്      പഠനത്തിന്റെ  ആവശ്യക ത   അസാധാരണ മായ മാനസീക പ്രശ്നങ്ങൾ നേരിടുന്ന ഒരു വ്യക്തിയെകുറിച്ച് ആഴമായും സമഗ്രമായും പ്രശ്ന പരിഹാരത്തെ  മുൻ നിറുത്തിയും നടത്തുന്ന പഠനം ആണ് ക്രിയ ഗവേഷണം അഥവാ കേസ് സ്റ്റഡി . പഠിതാക്കളുടെ സർഗാത്മകമായ വികസനം ഉറപ്പു വരുത്തുകയാണ്...