Posts

Showing posts from 2020

ഗ്രാമ വൃക്ഷത്തിലെ കുയിൽ ഒരു പഠനം

കേരളീയ സമൂഹത്തിൽ വൻ പരിവർത്തനങ്ങൾ സൃഷ്ടിച്ച കവിയാണ് കുമാരനാശാൻ. 1873 ഇൽ കായിക്കരയിൽ നാരായണന്റെയും കാളിയമ്മയുടെയും മകനായി ജനിച്ചു.  കാവ്യ രചനയിലെ വ്യത്യസ്തതകൾകൊണ്ട്  ആശയ ഗംഭീരനെന്നും സ്നേഹഗായകനെന്നുമെല്ലാം വിശേഷണങ്ങൾ ഉണ്ടായി. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കണക്കെഴുത്ത് ജോലിയായി കഴിയുമ്പോളാണ് ശ്രീ നാരായണ ഗുരുവിനെ പരിചയപെടുന്നത്. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി.  ആശാന്റെ കഴിവുകൾ കണ്ടറിഞ്ഞ നാരായണ ഗുരു  ഡോ. പൽപ്പുവിന്റെ നേതൃത്വത്തിൽ ബാംഗ്ലൂരിലും കൽക്കട്ടയിലുമായി ഉപരിപഠനത്തിനയച്ചു. അവിടെ ന്യായവും വേദാന്തവുമെല്ലാം പഠിച്ചതിലൂടെ തന്റെ കാവ്യ രചനയുടെ മികവ് കൂടുന്നതിന് സഹായകമായി. ഗുരുവിന്റെ അഭിപ്രായപ്രകാരം ശൃങ്കാര കാവ്യങ്ങളെക്കാൾ സാമൂഹ്യ കാവ്യങ്ങൾ ആശാൻ എഴുതി..  തിരിച്ചെത്തിയ ആശാൻ സാമൂഹിക ഇട പെടലുകളിൽ ശ്രദ്ധചെലുത്തി. താൻ ഉൾപ്പെടുന്ന സമൂഹത്തിലെ അധഃകൃത വർഗം അനുഭവിക്കുന്ന പ്രശ്നങ്ങൾ ദുരവസ്ഥകൾ എന്നിവയെല്ലാം കവിതകളിലൂടെ അവതരിപ്പിച്ചു  തന്റെ പ്രതിഷേധം തുറന്നു കാണിച്ചു.  സവർണ്ണ മേധാവിത്വത്തിനു കീഴിൽ നിശബ്ദമാക്കപ്പെട്ടിരുന്ന വലിയൊരു വിഭാഗം ജന സമൂഹത്ത...