Posts

Showing posts from May, 2017

രജിനി തിരണഗാമ

              രജിനി തിരണഗാമ ശ്രീലങ്കയിൽ  നിന്നുമുള്ള ഒരു മനുഷ്യാവകാശപ്രവർത്തകയും, സ്ത്രീവിമോചനവാദിയുമായിരുന്നു  ഡോക്ടർ.രജിനി തിരണഗാമ .  എൽ.ടി.ടി.ഇയുടെ  നിലപാടുകളെ പൊതുവേദിയിൽ വിമർശിച്ചു എന്ന കുറ്റം ചുമത്തി, എൽ.ടി.ടി.ഇ രജിനിയെ വെടിവെച്ചു കൊന്നു.കൊല്ലപ്പെടുമ്പോൾ, രജിനി ജാഫ്ന സർവ്വകലാശാലയിൽ അനാട്ടമി വിഭാഗം മേധാവിയായിരുന്നു. ശ്രീലങ്കയിലെ മനുഷ്യാവകാശ സംഘടനയായ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ സ്ഥാപകാംഗവും, സജീവ പ്രവർത്തകയുമായിരുന്നു രജിനി ജാഫ്ന ആശുപത്രിയിൽ ഒരു ഇന്റേൺ ഡോക്ടറായിട്ടായിരുന്നു രജിനിയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഇന്റേൺ കാലാവധി അവസാനിച്ചതോട, ജാഫ്ന ആശുപത്രിയിൽ ജോലി ചെയ്യാൻ അവസരം ഉണ്ടായിട്ടും, വളരെ ദൂരെയുള്ള ഒരു ഗ്രാമത്തിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കാനാണ് രജിനി താൽപര്യപ്പെട്ടത്. ബദുള്ള ജില്ലയിലുള്ള ഹൽദുമുള്ള എന്ന ഗ്രാമത്തിലെ ആശുപത്രിയിൽ ഡോക്ടറായി ജോലിയിൽ പ്രവേശിച്ചു. 1980 ൽ അവിടത്തെ സേവനം അവസാനിപ്പിച്ച് രജിനി തിരികെ ജാഫ്നയിലേക്കു വന്നു. ജാഫ്ന സർവ്വകലാശാലയിൽ അനാട്ടമി വിഭാഗത്തിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. ...